Section

malabari-logo-mobile

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

HIGHLIGHTS : Kerala Congress B chairman R Balakrishna Pillai has passed away

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

അനാരോഗ്യം കാരണം ഏറെ നാളായി വെന്റിലേറ്റിലും ചികിത്സയിലുമായിരുന്നു ബാലകൃഷ്ണപിള്ള. മോശം ആരോഗ്യ നില അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്ണപിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ്‌കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വരെ ഇടപെടലുണ്ടായിരുന്നു.

sameeksha-malabarinews

1935 മാര്‍ച്ച് എട്ടിന് കൊല്ലം കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ള കാര്‍ത്ത്യായനി ദമ്പതികളുടെ മകനായാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ ഇദ്ദേഹം ഒരേ സമയം മന്ത്രിസ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1964 ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനാണ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!