ഖത്തര്‍ വേള്‍ഡ് കപ്പ് ആരവം നെഞ്ചിലേറ്റി മാലാഖ കുട്ടികളുടെ ഫാന്‍സ് മാര്‍ച്ചും ഫുട്ബാള്‍ ഷൂട്ടൗട്ട് മല്‍സരവും.

തിരൂരങ്ങാടി :ഖത്തറില്‍ വച്ച് നടക്കുന്ന വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ആരവം നെഞ്ചിലേറ്റി ചെമ്മാട് ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്ററിലെ ഭിന്നശേഷി കുട്ടികള്‍ അണിനിരന്ന ഫാന്‍സ് ഘോഷയാത്രയും ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.

ചെമ്മാട് ലൂപി ലോഞ്ച് ടെറഫിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഫുട്ബാള്‍ ലോകകപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ മാലാഖ കുട്ടികളും ബ്രസീലിനോടും അര്‍ജന്റീനയോടുമൊപ്പവും കൂടെ തന്നെ മെസ്സിയും നെയ്മറുമായിരുന്നു ഇഷ്ട താരങ്ങള്‍ .

ഫാന്‍സ് മാര്‍ച്ചിനും ഷൂട്ടൗട്ടിനും ശേഷം ലോകകപ്പ് തീം സോങ്ങിനൊപ്പം നൃത്ത ചുവടുകള്‍ വെച്ച ശേഷമാണ് കുട്ടികളും രക്ഷിതാക്കളും പിരിഞ്ഞ് പോയത്. ഫുട്ബാള്‍ കോച്ച് കെ.ടി. വിനോദ്, ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളായ എം അബ്ദുറഹ്‌മാന്‍ കുട്ടി, അയ്യൂബ് തലാപ്പില്‍, ഹംസത്ത് കെ, എം പി അസ്ലം,അനസ് വി കെ,ബാപ്പുട്ടി, ഫാസില്‍ ചെമ്പ, ആബിദ്, നാസര്‍ വി കെ, അനസ് എം കെ,അസ്ലം.ടി, ഫജാസ്, സഫ്വാന്‍ എന്നിവരും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top