Section

malabari-logo-mobile

ഖത്തര്‍ ലോകകപ്പ് 2022;ജില്ലാതല പരിശീലന ഉദ്ഘാടനം കോഴിക്കോട് നടന്നു

HIGHLIGHTS : മുക്കം: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന 'ജനറേഷന്‍ അമേസിംഗ്' പദ്ധതിയുടെ കോഴിക്കോട് ജില്ലാതല പരിശീല...

മുക്കം: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ‘ജനറേഷന്‍ അമേസിംഗ്’ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല പരിശീലനത്തിന് പന്നിക്കോട് തുടക്കമായി. ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.ആത്മവിശ്വാസവും ധൈര്യവുമുണ്ടങ്കില്‍ ഒരാള്‍ക്കും ഒന്നും അപ്രാപ്യമല്ലന്ന് അദ്ദേഹം പറഞ്ഞു. ലയണല്‍ മെസ്സിയും മാരിയപ്പന്‍ തങ്ക വേലുവും ഇത്തരത്തില്‍ തങ്ങളുടെ പോരായ്മകളോട് പോരാടി ലോകത്തിന്റെ നെറുകയിലെത്തിയവരാണന്നും അദ്ദേഹം പറഞ്ഞു.

ബ്രസീല്‍, ജോര്‍ദാന്‍, ലബനാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗത്ത് ആഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളില്‍ നടപ്പിലാക്കിയ പദ്ധതി ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പന്നിക്കോട്പരിപാടി സംഘടിപ്പിച്ചത്. ഖത്തര്‍ ലോകകപ്പ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ സഹകരണത്തോടെ യാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ പരിപാടികള്‍ നടക്കുന്നത്.

sameeksha-malabarinews

ലൗഷോര്‍ ജനറല്‍ സെക്രട്ടറി യു.എ.മുനീര്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.എ ജില്ലാ കോഓഡിനേറ്റര്‍ വി.വസീഫ് ജഴ്‌സി പ്രകാശനം നിര്‍വഹിച്ചു. മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു മുഖ്യാതിഥിയായി.ജനറേഷന്‍ അമേസിംഗ് അംബാസര്‍മാരായ സി.പി. സാദിഖ് റഹ്മാന്‍, നാജിഹ് കുനിയില്‍, പ്രസ് ഫോറം ട്രഷറര്‍മുഹമ്മദ് കക്കാട്,മജീദ് കുവപ്പാറ, സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ്, സക്കീര്‍ താന്നിക്കല്‍തൊടി, റഫീഖ് തോട്ടുമുക്കം, അബ്ദുറഹിമാന്‍ ബങ്കളത്ത്, കാക്കീരി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!