Section

malabari-logo-mobile

ഖത്തറില്‍ കുറഞ്ഞവരുമാനക്കാരുടെ തൊഴില്‍ തര്‍ക്കങ്ങള്‍ പിരിഹരിക്കാന്‍ പുതിയ നിയമം

HIGHLIGHTS : ദോഹ: രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനായി പ്രത്യേക നിയമസമിതിയെ നിയമിക്കുന്നതിനായി പുതിയ നിയമം തയ്യാറാക്കുന്നു. ഖത്ത...

ദോഹ: രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനായി പ്രത്യേക നിയമസമിതിയെ നിയമിക്കുന്നതിനായി പുതിയ നിയമം തയ്യാറാക്കുന്നു. ഖത്തര്‍ അഭിഭാഷക അസോസിയേഷന്‍(ക്യു.എല്‍.എ)വൈസ് പ്രസിഡന്റ് ജസ്‌നാന്‍ മുഹമ്മദ് അല്‍ ഹാജിരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ പിന്തുണയ്ക്കാനായി ഭരണനിര്‍വഹണം വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം സുപ്രീം ജസ്റ്റിസ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള നിയമം തയ്യാറാക്കുന്നത്.

നിയമത്തിൽ തൊഴിലാളികളുടെ പരിക്കും രോഗങ്ങളും സംബന്ധിച്ച വിഷയത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. മിക്കപ്പോഴും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കായി സൗജന്യമായാണ് ക്യു.എൽ.എ.യിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട അഭിഭാഷകർ കേസ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽത്തർക്കങ്ങൾ അതിവേഗം പരിഹരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!