ഖത്തറില്‍ ഞായറാഴ്ച മുതല്‍ അത്ബ, ലെജ്തായ ഇന്റര്‍ചേഞ്ചുകള്‍ അടയ്ക്കും

ദോഹ: ഞായറാഴ്ച മുതല്‍ അത്ബ, ലെജ്തായ ഇന്റര്‍ചേഞ്ചുകള്‍ താല്‍ക്കാലികമായി അടയ്ക്കും. പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. നോര്‍ത്ത് റോഡ് കോറിഡോര്‍ വിപുലീകരണത്തിന്റെ ഭാഗമായി സര്‍വീസ് റോഡുകളുടെ നിര്‍മാണത്തെ തുടര്‍ന്നാണ് ഇന്റര്‍ചേഞ്ചുകള്‍ അടയ്ക്കുന്നത്.

ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന ഗതാഗതമാറ്റം നവംബര്‍ 20 വരെ നീളും. അത്ബ ഇന്റര്‍ചേഞ്ച് ഉപയോഗിക്കുന്നവര്‍ സമീപത്തെ ഫുവൈരിത്ത് ഇന്റര്‍ചേഞ്ചും അല്‍ മഫ്യാര്‍ ഇന്റര്‍ചേഞ്ചും ഉപയോഗിക്കണം.

ലെജ്തായ ഇന്റര്‍ചേഞ്ച് ഉപയോക്തക്കള്‍ സമീപത്തെ ലെഹ് വെയ്‌ലിയ, ഫുവൈറിത്ത് ഇന്റര്‍ചേഞ്ചുകള്‍ ഉപയോഗിക്കണം.

 

Share news
error: Content is protected !!
Scroll to Top