Section

malabari-logo-mobile

ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ പൊടിക്കാറ്റടിച്ചേക്കും

HIGHLIGHTS : ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ പൊടിക്കാറ്റടിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുന്ന കാറ്റിന് വെള്ളി, ശനി ദിവസ...

ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ പൊടിക്കാറ്റടിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുന്ന കാറ്റിന് വെള്ളി, ശനി ദിവസങ്ങളില്‍ ശക്തി കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇതെ സമയം ഖത്തറിന്റെ മധ്യമേഖലയില്‍ ചൂടേറും.

18 നോട്ടിക്കല്‍ മൈല്‍ മുതല്‍ 38 നോട്ടിക്കല്‍ മൈല്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച രണ്ടു കിലോമീറ്ററിന് താഴെയാകും എന്നതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉള്‍ക്കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയുണ്ടാവും എന്നതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകാനും ഇതെതുടര്‍ന്ന് തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!