നെടുമ്പാശേരിയില്‍ ഖത്തര്‍ എയര്‍വേസ് വിമാനം സ്ഥാനം തെറ്റിയിറങ്ങി ;റണ്‍വേ ലൈറ്റിലിടിച്ചു

കൊച്ചി: നെടുമ്പാശേരിയില്‍ ഖത്തര്‍ എയര്‍വേസിന്റെ വിമാനം സ്ഥാനം തെറ്റിയിറങ്ങി. ഇന്ന് പുലര്‍ച്ചെ 2.10 മണിയോടെയാണ് വിമാനം സ്ഥാനം തെറ്റിയിറങ്ങി റണ്‍വെ ലൈറ്റിലിടിച്ച് അപകടം സംഭവിച്ചത്.ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങിനിടെ തെന്നിമാറിയത്. ഇതോടെ 3.30 നി മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50 ന് പുറപ്പെടുന്ന വിമാനത്തില്‍ അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പൈലറ്റിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൊണ്ട് വന്‍ അപകടമാണ് ഒഴിവായത്.

വിമാനം സ്ഥാനം തെറ്റിയിറങ്ങി റണ്‍വേ ലൈറ്റിലിടിച്ചെങ്കിലും യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

കനത്തമഴയില്‍ റണ്‍വേയില്‍ ദിശ സൂചിപ്പിക്കുന്ന ലൈറ്റ് പൈലറ്റിന് കാണാന്‍ സാധിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്.

Share news
error: Content is protected !!
Scroll to Top