Section

malabari-logo-mobile

ഖത്തറില്‍ കനത്ത മഴ തുടരും

HIGHLIGHTS : ദോഹ: ശനിയാഴ്ച രാജ്യത്ത് പരക്കെ മഴയും ഇടിയും അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ കാറ്റോടുകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ റിപ്പോര്‍ട്ട് ...

untitled-1-copyദോഹ: ശനിയാഴ്ച രാജ്യത്ത് പരക്കെ മഴയും ഇടിയും അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ കാറ്റോടുകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ഉണ്ടായ മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചില ഷോപ്പിങ് കേന്ദ്രങ്ങളില്‍ മഴവെള്ളം ചോരുകയും പാര്‍ക്കിങ്ങില്‍ വെള്ളം കയറുകയും ചെയ്തു.

ദോഹയടക്കമുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്താതി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്റ് ചെയ്തു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ക്കും മുന്‍കരുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുള്ള അവസരങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. വേഗതകുറച്ച് ഓടിക്കുക, വാഹനങ്ങള്‍ക്കിടയില്‍ പതിവില്‍ കൂടുതല്‍ അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ട്വിറ്റര്‍ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

മഴയെത്തുടര്‍ന്ന് ദോഹയില്‍ നിരവധി പരിപാടികള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. ശീതകാലത്തിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റമായിട്ടാണ് മഴ വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ ആറുവരെ ഇടവിട്ട് മഴ ലഭിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!