അങ്കമാലിയില്‍ മകനെ വെടിവെച്ചശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

അങ്കമാലി : അങ്കമാലി അയ്യമ്പുഴയില്‍ മകനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം അച്ഛന്‍ ആത്മഹത്യചെയ്തു. അയ്യമ്പുഴ കാവുങ്ങ വീട്ടില്‍ മാത്യു(50) ആണ് മകനെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്. മകന് നേരെ ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചശേഷം മാത്യു സ്വയം തലയിലേക്ക് വെടിഉതിര്‍ക്കുകയായിരുന്നു.

തന്റെ വെടിയേറ്റ് മകന്‍ മരിച്ചെന്ന് കരുതിയാണ് മാത്യൂ ആത്മഹത്യചെയ്തതെന്നാന് സൂചന. വെടിയേറ്റ മകന്‍ മനു(20) അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരാനായ മാത്യുവിന്റെ കൈവശമുള്ള ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. കുടുംബവഴക്കാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top