ഖത്തറിലെ പ്രവാസികള്‍ ആഴ്ചയില്‍ 41 മണിക്കൂറിലധിം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു

ദോഹ: രാജ്യത്തെ പ്രവാസികള്‍ ഏറെ സമയവും ഇന്റര്‍നെറ്റില്‍ ചെലവിടുന്നതായി സര്‍വേറിപ്പോര്‍ട്ട് .ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകാലശാല നടത്തിയ സര്‍വേയില്‍ ആഴ്ചയില്‍ 41 മണിക്കൂറിലധികം പ്രവാസികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ് വ്യക്തമാക്കിയിരിക്കന്നത്.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം  ടിവി കാണാൻ 14 മണിക്കൂർ, റേഡിയോ കേൾക്കാൻ ഏഴു മണിക്കൂർ, പത്രങ്ങൾ വായിക്കാൻ നാലു മണിക്കൂർ, ആനുകാലികങ്ങൾ  വായിക്കാൻ മൂന്നു മണിക്കൂർ, പുസ്തകങ്ങൾ വായിക്കാൻ എട്ടു മണിക്കൂർ എന്നിങ്ങനെയാണു സമയം ചെലവഴിക്കുന്നത്.  ഖത്തറിലെ പ്രവാസികളിൽ 95% പേരും പ്രധാനമായും ഇന്റർനെറ്റിനെയാണ് ആശ്രയിക്കുന്നത്.

ടിവി കാണുന്നവർ 75%, റേഡിയോ കേൾക്കുന്നവർ 52%, പത്രങ്ങൾ വായിക്കുന്നവർ 36%, മാസികകൾ വായിക്കുന്നവർ 15%, പുസ്തകങ്ങൾ വായിക്കുന്നവർ 34% എന്നിങ്ങനെയാണു കണക്ക്. ആശയവിനിമയത്തിനു പ്രവാസികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാധ്യമം വാട്സാപാണെന്നും റിപ്പോർട്ടിൽ പറയുന്നു – 83 %. ഫെയ്സ്ബുക്ക് 78%, ഇൻസ്റ്റാഗ്രാം 34%, സ്നാപ്ചാറ്റ് 24%, ട്വിറ്റർ 16%, യുറ്റ്യൂബ്(72%)എന്നിങ്ങനെയാണു മറ്റു പ്രധാന സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ കണക്ക്. മൂന്നു ശതമാനം പേർ ഒരു സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നില്ല.

 

Related Articles