കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ചൊവ്വാഴ്ച വിധിപറയും.

ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും കുടുംബം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. മാഡം കാവ്യയാണെന്ന സുനിയുടെ വാദം സാങ്കല്‍പ്പികമാണെന്നും സുനിയെ അറിയില്ലെന്നുമാണ് കാവ്യയുടെ വാദം.

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയിലാണ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയുന്നത്.

Share news
error: Content is protected !!
Scroll to Top