Section

malabari-logo-mobile

വിസയില്ലാതെ ഖത്തര്‍ യാത്ര;പ്രഖ്യാപനം അനിശ്ചിതത്വത്തില്‍

HIGHLIGHTS : ദോഹ: വിസയില്ലാതെ ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് വരാനുള്ള ഗവണ്‍മെന്റ് പ്രഖ്യാപനം അനിശ്ചിതത്വത്തില്‍. ഖത്തര്‍ ഗവണ്...

ദോഹ: വിസയില്ലാതെ ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് വരാനുള്ള ഗവണ്‍മെന്റ് പ്രഖ്യാപനം അനിശ്ചിതത്വത്തില്‍. ഖത്തര്‍ ഗവണ്‍മെന്റ് ഈ പ്രഖ്യാപനം നടത്തിയിട്ട് ഒരുമാസം പിന്നിട്ടിട്ടും വിദേശ മന്ത്രാലയം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയും മടക്കയാത്രക്കുള്ള ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കുമെന്നായിരുന്നു നിര്‍ദേശം.

ഇക്കാര്യത്തില്‍ ഇതുവരെ വിദേശകാര്യമന്ത്രാലയത്തിലോ, എംബസികളിലോ ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന് ഇതേക്കുറിച്ച് നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ല. ഖത്തറിലേക്ക് പുതിയ വിസയ്ക്ക് 6,000 രൂപയ്ക്കുമേല്‍ നല്‍കണം. മാത്രവുമല്ല ഇതു ലഭ്യമാക്കാനും പ്രയാസമാണ്. എന്നാല്‍ ഖത്തര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആനുകൂല്യത്തില്‍ വിസ ആവശ്യമില്ല. ഇതോടെ കുടുംബത്തെവരെ വിമാനടിക്കറ്റെടുത്ത് ഖത്തറിലേക്ക് കൊണ്ടുവരുന്നരാനുള്ള ആശ്വാസത്തിലായിരുന്നു പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.

sameeksha-malabarinews

വിസയില്ലാത്ത ഖത്തര്‍ യാത്രയെ കുറിച്ച് അന്വേഷിക്കാന്‍ നിരവധിപേര്‍ എത്തുന്നുണ്ടെന്ന് ട്രാവല്‍ ഉടമകള്‍ പറയുന്നുണ്ട്. എന്നാല്‍ നിലവിലെ വിമാനടിക്കറ്റ് മൂന്നിരട്ടിയാണെന്നുള്ളത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. തൊഴില്‍ തേടി പോകുന്നവരെകാള്‍ കൂടുതല്‍ വിനോദസഞ്ചാരത്തിനായി പോകുന്നവരാണ് ഏറെയും ട്രാവല്‍ ഉടമകളെ സമീപിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസവും, മറ്റ് 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കുമാണ് വിസയില്ലാതെ രാജ്യത്ത് തങ്ങാന്‍ ഖത്തര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!