ബഹ്‌റൈനില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു

മനാമ: ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി സച്ചിന്‍ ഗോപി ചണശേരി(36) ആണ് മരിച്ചത്. ആല്‍ഫ ഫയര്‍ സര്‍വീസ് കമ്പനിയിലെ ടെക്‌നീഷ്യനായിരുന്നു.

സീഫിലെ വര്‍ക്ക് സൈറ്റില്‍ ഡ്യൂട്ടിക്കിടെ ഒന്നാം നിലയിലെ സ്റ്റെയര്‍കെയ്‌സില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുന്‍പാണ് സച്ചിന്‍ ഈ കമ്പിനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top