Section

malabari-logo-mobile

ദോഹയില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൈകടത്തിയാല്‍ 2വര്‍ഷം തടവും പതിനായിരം റിയാല്‍ പിഴയും

HIGHLIGHTS : ദോഹ: രാജ്യത്ത് വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കൈകടത്തിയാല്‍ പണികിട്ടും. ഇത്തരത്തിലുള്ള നീക്കം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യ...

ദോഹ: രാജ്യത്ത് വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കൈകടത്തിയാല്‍ പണികിട്ടും. ഇത്തരത്തിലുള്ള നീക്കം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന നിയത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി.

2004 ലെ പതിനൊന്നാം നമ്പര്‍ നിയമത്തിലെ ഏതാനും വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2017ലെ നാലാം നമ്പര്‍ നിയമത്തിലാണ് അമീര്‍ ഒപ്പുവെച്ചത്. പുതിയ ഭേദഗതി പ്രകാരം അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയില്‍ പ്രവേശിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ പതിനായിരം റിയാലില്‍ കുറയാത്ത പിഴയോ വ്യവസ്ഥ ചെയ്യുന്നു.

sameeksha-malabarinews

ദുരുപയോഗം അല്ലെങ്കില്‍ അപകീര്‍ത്തി ലക്ഷ്യമിട്ട് പൊതുസ്ഥലങ്ങളില്‍ വെച്ച് വ്യക്തികളുടേയോ അല്ലെങ്കില്‍ സംഘത്തിന്റെയോ ചിത്രം എടുക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. അതുപോലെ തന്നെ അപകടത്തില്‍ പരിക്കേറ്റവരുടെ ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതും കൈമാറുന്നതും കുറ്റകരമാണ്.

മറ്റൊരാള്‍ക്ക് വന്ന കത്തോ ടെലിഗ്രാമോ തുറക്കുക, ടെലിഫോണ്‍ സംഭാഷണം ഒളിഞ്ഞു കേള്‍ക്കുക അല്ലെങ്കില്‍ റെക്കോഡ് ചെയ്യുക, പ്രത്യേക സ്ഥലത്ത് വെച്ച് നടന്ന സ്വകാര്യ സംഭാഷണമോ സംവാദങ്ങളോ ഏതെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിച്ച് കൈമാറുക ഇവയെല്ലാം കുറ്റകരമാണ്. പ്രത്യേക സ്ഥലത്ത് വെച്ച് ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് വ്യക്തികളുടേയോ അല്ലെങ്കില്‍ സംഘത്തിന്റേയോ ചിത്രങ്ങള്‍ അനുവാദമില്ലതെ എടുക്കുന്നതും കൈമാറുന്നതും കുറ്റകരമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!