Section

malabari-logo-mobile

ഖത്തറില്‍ റോഡുകളെല്ലാം മൊബൈല്‍ റഡാര്‍ നിരീക്ഷണത്തില്‍

HIGHLIGHTS : ദോഹ: രാജ്യത്ത് ഗതാഗത ലംഘനം പിടികൂടാനായി റോഡുകളില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കല്‍ ആരംഭിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രധാന റോഡുകളിലും നിരത്തുകളില...

ദോഹ: രാജ്യത്ത് ഗതാഗത ലംഘനം പിടികൂടാനായി റോഡുകളില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കല്‍ ആരംഭിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രധാന റോഡുകളിലും നിരത്തുകളിലുമെല്ലാം ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചുവരികയാണ്.

വാഹനങ്ങളുടെ അമിത വേഗതും അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കാനും റോഡപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് രാജ്യമെങ്ങും മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കുന്നത്. ഏത് റോഡുകളിലാണ് റഡാറുകള്‍ സ്ഥാപിക്കുന്നത് എന്ന വിവരം ഓരോ ദിവസവും ആഭ്യന്തരമന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്.

sameeksha-malabarinews

നിലവില്‍ ശമാല്‍ ഹൈവേ, അല്‍ ദഫ്‌ന, ദുഖാന്‍-ഷഹാനിയ, അമരി എയര്‍ ഫോഴ്‌സ് റോഡ്, എഫ്-റിങ്, ശമാല്‍ റോഡ്, സല്‍വ, ലിബൈബ്, എയര്‍ ഫോഴ്‌സ് സ്ട്രീറ്റ്, സര്‍വകലാശാല റോഡ്, അല്‍ഖോര്‍ കോസ്റ്റല്‍ റോഡ്, അല്‍വാബ്, ഷിഹിനാത് സ്ട്രീറ്റ്, കാത്തറ റോഡ്, വഖ്‌റ-മിസൈദ്,ശമാല്‍ ഹൈവേ, ദുഖാന്‍, ലഫാന്‍, റൗദത്ത് റാഷിദ്, ഉംസ്‌നെയിം തുടങ്ങിയ റോഡുകളില്ലെലാം റഡാറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

ഗതാഗത നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും ശക്തമായ ബോധവത്കരണമാണ് ഗതാഗത വകുപ്പ് നടത്തുന്നത്. ഇതുവഴി രാജ്യത്തെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവ് വരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!