Section

malabari-logo-mobile

ഖത്തറില്‍ പാര്‍പ്പിട മേഖലയില്‍ പൊതു,വാണിജ്യ കടകള്‍ക്ക് ലൈസന്‍സ്; നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

HIGHLIGHTS : ദോഹ: രാജ്യത്തെ പാര്‍പ്പിടമേഖലകളില്‍ പൊതു, വാണിജ്യ കടകള്‍ തുടങ്ങാന്‍ താത്കാലിക ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച നിയമഭേദഗതിക്കുള്ള കരട് തീരുമാനത്ത...

ദോഹ: രാജ്യത്തെ പാര്‍പ്പിടമേഖലകളില്‍ പൊതു, വാണിജ്യ കടകള്‍ തുടങ്ങാന്‍ താത്കാലിക ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച നിയമഭേദഗതിക്കുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്. സാമ്പത്തിക വാണിജ്യമന്ത്രിയുടേതാണ് കരട് തീരുമാനം.

sameeksha-malabarinews

2011-ലെ 239-ാം തീരുമാനത്തിലെ ഒന്നാം നമ്പര്‍ വകുപ്പിലെ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കാനും ഭേദഗതിയില്‍ വ്യവസ്ഥചെയ്യുന്നു. പരമാവധി 2019 ഡിസംബര്‍ 31 വരെ വര്‍ഷാടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കും.

പാര്‍പ്പിടമേഖലയില്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് താത്കാലിക ലൈസന്‍സ് അനുവദിക്കുന്നതോടെ രാജ്യത്തെ താമസക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. വ്യാപാര വാണിജ്യസമുച്ചയങ്ങളുടെ തിരക്കിലേക്ക് പ്രവേശിക്കാതെ തന്നെ താമസസ്ഥലത്തോട് ചേര്‍ന്ന് വാണിജ്യസ്ഥാപനങ്ങളുടെ സാമീപ്യം പ്രവാസികള്‍ക്കും ഏറെ ഗുണകരമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!