Section

malabari-logo-mobile

ഖത്തറില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും മുന്‍ഗണന;വിദേശകാര്യ മന്ത്രി

HIGHLIGHTS : ദോഹ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിജ്ഞാബന്ധമാണ്‌ ഖത്തറെന്ന്‌ വിദേശകാര്യ മന്ത...

qatarദോഹ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിജ്ഞാബന്ധമാണ്‌ ഖത്തറെന്ന്‌ വിദേശകാര്യ മന്ത്രി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഖത്തറിന്റെ പുരോഗതിക്കായി വളരെ വലിയ പങ്ക്‌ വഹിച്ചിട്ടുള്ള വിദേശ തൊഴിലാളികളെ വളരെയധികം ആദരവോടുകൂടിയാണ്‌ നോക്കികാണുന്നതെന്ന്‌ അദേഹം പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തിനായി ഖത്തര്‍ നിരവധി നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം രാജ്യത്ത്‌ നിലവില്‍ വന്ന നിയമം ഇതിന്റെ ഏറ്റവും നല്ല ചുവടുവെപ്പാണ്‌. ഇത്‌ രാജ്യത്തെ വിദേശ തൊഴിലാളികളുടെ ഭരണഘടനാപരമായും നിയമപരമായുമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. ജനീവയില്‍ നടക്കുന്ന 31 ാമത്‌ മനുഷ്യാവകാശ സമ്മേളനത്തിന്റെ മുന്നോടിയായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

sameeksha-malabarinews

2022 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ നടക്കാനിരിക്കുന്ന ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഖത്തറില്‍ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന്‌ ചില സംഘടനകളും മാധ്യമങ്ങളും നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നു പറഞ്ഞ അദേഹം ഇതിന്‌ മറുപടിയെന്ന നിലയില്‍ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്താനുള്ള നിരവധി നടപടികള്‍ രാജ്യം സ്വീകരിച്ചു കഴിഞ്ഞതായും പറഞ്ഞു. ഇതിനായി തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നുണ്ടോയെന്ന്‌ പരിശോധിക്കാനായി അന്താരാഷ്ട്ര ലേബേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ ഉന്നത പ്രതിനിധികള്‍ ദോഹയിലെത്തുമെന്നും പറയുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!