ഖത്തറില്‍ തേനുല്‍സവത്തില്‍ പൊടിപാറിയ കച്ചവടം

ദോഹ: രാജ്യത്ത് തേനുല്‍സവത്തില്‍ റക്കോര്‍ഡ് തേന്‍ വില്‍പ്പന. രാജ്യത്തെ മൂന്നു ശൈത്യകാല പച്ചക്കറിച്ചന്തകളിലായി നവംബര്‍ 30 നും ഡിസംബര്‍ 16 നും ഇടയില്‍ വിറ്റത് 1550 കിലോ ലിറ്റര്‍ തേനാണെന്ന് നഗരസഭാ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക തേന്‍ ഉല്‍പാദകര്‍ക്ക് പരമാവധി വില്‍പനയും പ്രോത്സാഹനവും ഉറപ്പു വരുത്തുന്നതിന് വേണ്ടി എല്ലാവര്‍ഷവും മൂന്നു പ്രാദേശിക ചന്തകളിലും മന്ത്രാലയം മുന്‍കയ്യെടുത്ത് തേനുല്‍സവം സംഘടിപ്പിക്കുന്നുണ്ട്.

അല്‍ മസ്രുവ, അല്‍ ഖോര്‍, അല്‍ വക്ര എന്നീ നഗരസഭകളിലാണ് മന്ത്രാലയത്തിനു കീഴില്‍ ശൈത്യകാല പച്ചക്കറിച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാമ് ചന്ത പ്രവര്‍ത്തിക്കുന്നത്.

Share news
error: Content is protected !!
Scroll to Top