Section

malabari-logo-mobile

ഖത്തറില്‍ ആട്ടിടയന്‍മാര്‍ക്ക് സംരക്ഷണവുമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്യാമ്പയിന്‍

HIGHLIGHTS : ദോഹ: മരുഭൂമിയില്‍ കഴിയുന്ന ആട്ടിടയന്‍മാര്‍ക്ക് പിന്തുണയും സംരക്ഷണവുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം രംഗത്ത്. ഇതിന്റെ ഭാഗമായി ഒരാഴ്ച നീളുന...

ദോഹ: മരുഭൂമിയില്‍ കഴിയുന്ന ആട്ടിടയന്‍മാര്‍ക്ക് പിന്തുണയും സംരക്ഷണവുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം രംഗത്ത്. ഇതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിനില്‍ ആരോഗ്യ സുരക്ഷാ ബോധവല്‍ക്കരണത്തിനാണ് ഊന്നല്‍ നല്‍കുക. കഠിന കാലാവസ്ഥകളില്‍ സ്വയം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെകുറിച്ചും ഇവര്‍ക്ക് അവബോധം നല്‍കും.

ക്യാമ്പയിനിന്‍്റെ ആരംഭഘട്ടത്തില്‍ 400ഓളം ആട്ടിടയന്മാരെയും ഫാമുകളില്‍ തൊഴിലെടുക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകളെയുമാണ് ഉള്‍പ്പെടുത്തുക.  അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന പരിപാടി 19ന് അവസാനിക്കുമെന്ന് മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഖലാഫ് അസ്ലാന്‍ അല്‍ അന്‍സി പറഞ്ഞു. ഖത്തര്‍ ചാരിറ്റി, ഷെയ്ഖ് ഥാനി ബിന്‍ അബ്ദുല്ലാഹ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്ററേിയന്‍ സര്‍വ്വീസസ്(റാഫ്), ഖത്തര്‍ റെഡ് ക്രസന്‍റ്, ഷെയ്ഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, വാസല്‍ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് മന്ത്രാലയം ഇതിനായുള്ള ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

തൊഴിലാളികളുടെ പ്രാദേശിക ഭാഷയിലുള്ള ബുക്ക്ലെറ്റ്, ബ്ളാങ്കറ്റ്, ടോര്‍ച്ച്, ജാക്കറ്റ് എന്നിവ അടങ്ങിയ ഷെപ്പേര്‍ഡ് ബാഗ് ക്യാമ്പില്‍ വിതരണം ചെയ്യും. ആട്ടിടയന്മാരുടെയും ഗാര്‍ഡുകളുടെയും സ്ഥലങ്ങളില്‍ പോയി അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അടങ്ങിയ ബാഗും ബോധവല്‍ക്കരണ ബുക്ക്ലെറ്റുകളും നല്‍കുകയാണ് ചെയ്യുക.

പ്രഥമ ശുശ്രൂഷകളെകുറിച്ചും ഇവര്‍ക്ക് അവബോധം നല്‍കും. ചില മെഡിക്കല്‍ ഉപകരണങ്ങളും ഇവര്‍ക്ക് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആട്ടിടയന്മാര്‍ക്ക് ചാരിറ്റികളുടെ ചെലവില്‍ ഉംറ ചെയ്യാനുള്ള അവസരവും ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!