Section

malabari-logo-mobile

ജിസിസി റെയില്‍ പദ്ധതി ഖത്തര്‍ നിര്‍ത്തിവെക്കുന്നോ?

HIGHLIGHTS : ദോഹ: ദോഹയുടെ സ്വപ്‌ന പദ്ധതികഥളിലൊന്നായ ദീര്‍ഘദൂര റെയില്‍ പദ്ധതിയായ ജി.സി.സി റെയില്‍ ശൃംഖലയുടെ നിര്‍മ്മാണം ഖത്തര്‍ റെയില്‍ താല്‍ക്കാലികമായി നിര്‍ത്ത...

Untitled-1 copyദോഹ: ദോഹയുടെ സ്വപ്‌ന പദ്ധതികഥളിലൊന്നായ ദീര്‍ഘദൂര റെയില്‍ പദ്ധതിയായ ജി.സി.സി റെയില്‍ ശൃംഖലയുടെ നിര്‍മ്മാണം ഖത്തര്‍ റെയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രാ ആവശ്യത്തിനും ചരക്കുനീക്കങ്ങള്‍ക്കുമായി ജിസിസി രാജ്യങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന ദീര്‍ഘദൂര റെയില്‍ പദ്ധതിയാണ്‌ ജിസിസി റെയില്‍. 2018 ഓടെ ഈ പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍ നേരത്തെ നിശ്ചയിച്ച തീരുമാനത്തില്‍ നിന്നും അംഗരാജ്യങ്ങളിലെ സര്‍ക്കാറുകള്‍ പിന്നോക്കം പോയതാണ്‌ പദ്ധതി വൈകാന്‍ കാരണം.

അതെസമയം ഈമാസം ചേരുന്ന ജിസിസി രാജ്യങ്ങളുടെ യോഗത്തില്‍ നിര്‍മ്മാണപ്രവൃത്തിയുടെ പുതിയ തിയ്യതി നിശ്ചയിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഏത്‌ സമയത്തും പദ്ധതിയുമായി യോജിച്ച്‌ പ്രവര്‍ത്തികാന്‍ ഖത്തര്‍ റെയില്‍ സന്നദ്ധമാണെന്നും എന്നാല്‍ അംഗരാജ്യങ്ങള്‍ കരാര്‍ പ്രകാരം തീര്‍ക്കേണ്ട നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാതെ പോയതാണ്‌ പദ്ധതി വൈകാന്‍ കാരണമെന്നും ഖത്തര്‍ റെയില്‍ മാനേജിങ്‌ ഡയറക്ടര്‍ അബ്ദുല്ല അല്‍ സുബൈ പറഞ്ഞു.

sameeksha-malabarinews

ഖത്തര്‍-സൗദി അതിര്‍ത്തിയില്‍ നിന്ന് 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാത നിര്‍മിക്കാനുള്ള പദ്ധതി ഖത്തര്‍ റെയില്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വീണ്ടും 23 കിലോമീറ്റര്‍ കൂടി പണിത് എജുക്കേഷന്‍ സിറ്റിവരെ പാത നീട്ടുകയും മെട്രോ റെയില്‍ ശൃംഖലയുമായി ഇതിനെ ബന്ധിപ്പിക്കാനുമായിരുന്നു പദ്ധതിയിട്ടത്. ചരക്കുനീക്കത്തിനായുള്ള പാതയെ പുതിയ ഹമദ് തുറമുഖം വരെയും മിസഈദ് ഇന്‍ഡസ്ട്രിയല്‍ ഏരിയവരെയും ബന്ധിപ്പിക്കാനുമാണ് പരിപാടി.

ദീര്‍ഘദൂര റെയില്‍ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി പൂര്‍ണമായും നിലവില്‍ വരാന്‍ 2030 വരെ കാത്തിരിക്കേണ്ടി വുരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!