ഖത്തറില്‍ ഫാമിലി വീസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

ദോഹ: ഖത്തറില്‍ ഫാമിലി വീസയ്ക്കുവേണ്ടി ഇന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ സംവിധാനം പൊതുജനങ്ങള്‍ക്കുവേണ്ടി കൂടുതലായി ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയം ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രവാസികള്‍ ഏറെ പ്രയോജനകരമായിരിക്കുകയാണ് പുതിയ പദ്ധതി.

ഓണ്‍ലൈന്‍ അപേക്ഷകള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ, മെട്രാഷ്-2 ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്.

നിലവില്‍ തുടരുന്ന പേപ്പര്‍ സംവിധാനത്തില്‍ നിന്നും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി.

വീസ അപേക്ഷക്കുവേണ്ടി നല്‍കേണ്ട രേഖകള്‍ വെബ്‌സൈറ്റിലും, മെട്രോഷിലും നിര്‍ദിഷ്ട ബോക്‌സുകളിലായി ഓണ്‍ലൈന്‍ വഴിയാണ് അപ്‌ലോട് ചെയ്യേണ്ടത്. വീസ ഫീസും ഓണ്‍ലൈന്‍ വഴിയാണ് അടയക്കേണ്ടത്. അപേക്ഷയുടെകാര്യങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനിലൂടെ അറിയാന്‍ കഴിയും. അപേക്ഷകളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് അറിയിക്കുയും അത് തിരുത്താനുള്ള അവസരം നല്‍കുകയും ചെയ്യും. അപേക്ഷയോടൊപ്പം അയക്കുന്ന രേഖകള്‍ വ്യക്തമായിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു മാസത്തേക്കാണ് ആദ്യം വിസ അനുവദിക്കുക. എന്നാല്‍ പിന്നീട് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം അത് ആറു മാസത്തേക്കു നീട്ടിയെടുക്കാവുന്നതാണ്.

Related Articles