Section

malabari-logo-mobile

ഖത്തറിലെ പ്രമുഖ കുടുംബത്തിലെ സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍ക്ക്‌ തടവു ശിക്ഷ

HIGHLIGHTS : ദോഹ: തനിക്ക് പണം നല്കിയില്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഖത്തറിലെ പ്രമുഖ കുടുംബത്തെ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍

qatarദോഹ: തനിക്ക് പണം നല്കിയില്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഖത്തറിലെ പ്രമുഖ കുടുംബത്തെ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച് പണം ആവശ്യപ്പെട്ട ഡ്രൈവര്‍ക്ക് ലണ്ടന്‍ കോടതി തടവ് ശിക്ഷ വിധിച്ചു. സുഡാന്‍ സ്വദേശിയായ ഡ്രൈവര്‍ 49കാരനായ അവാദ് അബ്ദുല്‍ബാഗിയാണ് ശിക്ഷയ്ക്ക് അര്‍ഹനായത്.

2013 മെയ് മാസം ഖത്തറിലെ പ്രമുഖ കുടുംബത്തിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടയില്‍ അവരുടെ സ്വകാര്യ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. ആറ് ലക്ഷം ബ്രിട്ടീഷ് പൗണ്ട് (3.3 മില്ല്യന്‍ ഖത്തര്‍ റിയാല്‍) നല്‍കിയില്ലെങ്കില്‍ ഏതെങ്കിലും കൊമേഴ്‌സ്യല്‍ ടെലിവിഷന്‍ സ്റ്റേഷന് അയച്ചു കൊടുക്കുമെന്നായിരുന്നു ലണ്ടനിലെ ഖത്തര്‍ എംബസിയില്‍ ഭീഷണി മുഴക്കിയത്. അവാദ് അബ്ദുല്‍ ബാഗിയുടെ കാറില്‍ ഫോട്ടോഗ്രാഫര്‍ ക്യാമറയും മെമ്മറി കാര്‍ഡും മറന്നുവെച്ചിരുന്നു. ഇതുപയോഗിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ ശേഖരിച്ചത്.

sameeksha-malabarinews

ഭീഷണിയെ തുടര്‍ന്ന് എംബസി ജീവനക്കാര്‍ പൊലീസിനെ വിളിക്കുകയും ഡ്രൈവറേയും അയാളുടെ ഭാര്യ 34കാരിയായ നസ്‌റേന്‍ മുഹമ്മദിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്ലാക്ക്‌മെയിലിംഗില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് മധ്യ ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍് കോടതി ഈ വര്‍ഷം ആദ്യത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇരകളുടെ പേര് പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്കി.

ഫോട്ടോകള്‍ മോശമായിരുന്നില്ലെന്നും എന്നാല്‍ സ്വകാര്യ ചിത്രങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. അബ്ദുല്‍ബാഗിക്ക് നാലര വര്‍ഷവും ഭാര്യയ്ക്ക് രണ്ടര വര്‍ഷവുമാണ് കോടതി തടവ് വിധിച്ചത്. എന്നാല്‍ ശിക്ഷ രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു. ഇവര്‍ക്ക് ഭിന്നശേഷിയുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ചെറിയ കുട്ടികളുണ്ടെന്നതാണ് ശിക്ഷ കുറക്കാന്‍ കാരണമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!