Section

malabari-logo-mobile

കണ്ണ്‌ രോഗികള്‍ക്കുള്ള ക്യാമ്പുമായി ഖത്തര്‍ റെഡ്‌ ക്രസന്റ്‌

HIGHLIGHTS : ദോഹ: മൗറിത്താനിയയില്‍ കണ്ണു രോഗങ്ങള്‍ക്കുള്ള രണ്ട് ക്യാംപുകള്‍ നടത്താന്‍ ഖത്തര്‍ റെഡ് ക്രസന്റ് തയ്യാറെടുക്കുന്നു. നാല് ലക്ഷം ഖത്തര്‍

286291-eyetestphotofile-1320181767-284-640x480ദോഹ: മൗറിത്താനിയയില്‍ കണ്ണു രോഗങ്ങള്‍ക്കുള്ള രണ്ട് ക്യാംപുകള്‍ നടത്താന്‍ ഖത്തര്‍ റെഡ് ക്രസന്റ് തയ്യാറെടുക്കുന്നു. നാല് ലക്ഷം ഖത്തര്‍ റിയാല്‍ ചെലവ് വരുന്ന ക്യാംപ് പതിയാനായിരത്തോളം ദരിദ്ര രോഗികള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റമദാനില്‍ ആരംഭിച്ച പരിപാടിയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ആഫ്രിക്കയിലേയും ഏഷ്യയിലേയും ദരിദ്രരായ രോഗികളെ അന്ധതയില്‍ നിന്നും കണ്ണുരോഗത്തില്‍ നിന്നും രക്ഷപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനകം നിരവധി രാജ്യങ്ങളില്‍ കണ്ണുരോഗ ക്യാംപുകള്‍ ഖത്തര്‍ റെഡ് ക്രസന്റ് സംഘടിപ്പിച്ചിട്ടുണ്ട്.
ഒന്‍പത് ലക്ഷത്തോളം രോഗികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇതിനകം ക്യാംപിന്റെ ഗുണം ലഭിച്ചിട്ടുണ്ട്.
നേരത്തെ രോഗം കണ്ടെത്താനും തടയാനും ക്യാംപ് സഹായിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ഏറ്റവുമൊടുവില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാംപ് സംഘടിപ്പിച്ചിരുന്നു. 6,34,813 ഖത്തര്‍ റിയാലാണ് പദ്ധതിക്ക് ചെലവ് വന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!