ഖത്തറില്‍ മരുഭൂമിയിലുള്ളവര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം

ദോഹ: കാലവാസ്ഥമാറ്റം ഉണ്ടായ സാഹചര്യത്തില്‍ മരുഭൂമിയിലെ ശൈത്യകാല തമ്പുകളില്‍ കഴിയുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് നഗരസഭ പരിസ്ഥി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം 60 കിലോമീറ്ററിലേറെ വേഗത്തിലാണ് ഖോര്‍ അല്‍ ഉദൈദില്‍ കാറ്റടിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

വാഹനം ഓടിക്കുന്നതിലും ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് മരുഭൂമിയില്‍ അപൂര്‍വ സസ്യങ്ങളില്‍ പലതും മുളച്ചുപൊന്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള സസ്യങ്ങള്‍ സംരക്ഷിക്കുന്നതിന് മന്ത്രാലയം വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്.

ഇങ്ങനെയുള്ള സസ്യങ്ങള്‍ വളരുന്ന മേഖല ക്യാമ്പ് സൈററുകള്‍ വേലികെട്ടി വേര്‍തിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ രാത്രി എത്തുന്ന വാഹനങ്ങള്‍ നാശങ്ങള്‍ വരുത്തിവെക്കാറുണ്ട്. ഇത്തരത്തില്‍ നാശം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 998 ല്‍ വിളിച്ച് അറനിയിക്കാനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Related Articles