ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ

കണ്ണൂര്‍: ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഭൂവുടമകള്‍ക്കുള്ള ഹിയറിങ്ങിനുള്ള തിയതിയുള്‍പ്പെടെയാണ് കേന്ദ്രം വിജ്ഞാപനം പുറത്തിരിക്കുന്നത്.

വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി അടക്കം രംഗത്തെത്തിയിരുന്നു. വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അടക്കം വലിയ എതിര്‍പ്പുണ്ടാക്കിയ ഈ തീരുമാനമാണ് കേന്ദ്രം ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

Related Articles