ഖത്തറില്‍ തമീം അല്‍ മജ്ദ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി ബര്‍വ ബാങ്ക്

ദോഹ: ചിലരാജ്യങ്ങുടെ ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് പിന്തുണയറിയിച്ച് ബര്‍വ ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ചിത്രം പതിച്ച ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളാണ് ബര്‍വ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഈദ് ആല്‍ഥാനി, ഡെപ്യൂട്ടി ഗവര്‍ണര്‍ ശൈഖ് ഫഹദ് ബിന്‍ ഫൈസല്‍ ആല്‍ഥാനി, ബര്‍വ ബാങ്ക് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് പാര്‍ട്ണറുമായ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ജാസിം ആല്‍ഥാനി തുടങ്ങിയ ഉന്നതരുടെ സാന്നിധ്യത്തിലായിരുന്നു കാര്‍ഡ് ലോഞ്ചിങ് ചടങ്ങ് നടന്നത്.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ നാണല്‍ ഡേ കാര്‍ഡും ബര്‍വ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top