പെരുമ്പാവൂരില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി : പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. എറണാകുളം കളമശേരി സ്വദേശികളായ വിനായകന്‍, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. ഒരു വിദ്യാര്‍ത്ഥിയെ  ഫയര്‍ഫോയ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

വേങ്ങൂര്‍ പഞ്ചായത്തിലെ അടച്ചിട്ട ക്വാറിയിലാണ് അപകടമുണ്ടായത്. ഇവിടെ വിദ്യാര്‍ത്ഥികള്‍ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടെയാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. പരിസരവാസികളാണ് വിവരം അറിയച്ചത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

 

Share news
error: Content is protected !!
Scroll to Top