Section

malabari-logo-mobile

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു

HIGHLIGHTS : ദോഹ: രാജ്യത്ത് സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള നിരക്ക് വിദേശ മന്ത്രലയം വര്‍ധിപ്പിച്ചു. ഇതുവവരെ ഒരു സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ച...

ദോഹ: രാജ്യത്ത് സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള നിരക്ക് വിദേശ മന്ത്രലയം വര്‍ധിപ്പിച്ചു. ഇതുവവരെ ഒരു സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ 20 റിയാലാണ് ഈടക്കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ നൂറ് റിയാല്‍ നല്‍കേണ്ടിവരും ഒരു സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍. മിനിമം നൂറ് റിയാല്‍ ഉയര്‍ത്തി കൊണ്ടാണ് മന്ത്രാലയം ഉത്തരവിറക്കിയത്.

അതെസമയം മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായുള്ള അറ്റസ്റ്റേഷനുകള്‍ക്ക് നൂറു രൂപ മുതല്‍ 5000 റിയാല്‍ വരെ മന്ത്രാലയം ഇടാക്കും. വിദേശികള്‍ക്കൊക്കെ തന്നെ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യേണ്ടത് നിര്‍ബന്ധമായതിനാല്‍ ഈ വര്‍ധനവ് പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പുതുതായി തൊഴില്‍ തേടിയെത്തുന്ന പ്രവാസികളെയായിരിക്കും ഇത് കൂടുതലായി ബാധിക്കുക.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!