Section

malabari-logo-mobile

ഖത്തറില്‍ രണ്ട് റൂട്ടുകളില്‍ ബസ് സര്‍വ്വീസ് നിര്‍ത്തും;ബസ് സര്‍വീസില്‍ പുനഃക്രമീകരണം

HIGHLIGHTS : ദോഹ: രാജ്യത്ത് പൊതുഗതാഗത വകുപ്പ് മൊവാസലാത്ത് രണ്ടു റൂട്ടുകളില്‍ ബസ് സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു. ഇതിനുപുറമെ മൂന്ന് റൂട്ടുകലില്‍ ബസ് സര്‍വീസ് പുന...

ദോഹ: രാജ്യത്ത് പൊതുഗതാഗത വകുപ്പ് മൊവാസലാത്ത് രണ്ടു റൂട്ടുകളില്‍ ബസ് സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു. ഇതിനുപുറമെ മൂന്ന് റൂട്ടുകലില്‍ ബസ് സര്‍വീസ് പുനഃക്രമീകരിക്കുകയും ചെയ്തു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായാണു പുനഃക്രമീകരണം. നാളെ മുതലാണു നിർദേശം പ്രാബല്യത്തിലാകുക.

ഏഷ്യൻ ടൗൺ, ബർവ സിറ്റി, സഫാരി മാൾ, സഫാരി ഹൈപ്പർമാർക്കറ്റ്, മിസൈമിർ സ്പോർട്സ് ക്ലബ്, ഇൻഡസ്ട്രിയൽ ഏരിയ ഫിംഗർ പ്രിന്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കു സർവീസ് നടത്തുന്ന 302, 303 ബസുകളാണു നിർത്തുന്നത്. ഈ റൂട്ടിന്റെ ചില ഭാഗങ്ങളിൽ 20, 21, 22 നമ്പരിലുള്ള ബസുകൾ സർവീസ് നടത്തുമെന്നും മൊവാസലാത്ത് അറിയിച്ചു.
വെസ്റ്റ് ബേയിലേക്ക് ഒറ്റ റൂട്ടായി സർവീസ് നടത്തി വന്ന 74, 75 ബസുകൾ ഇനി രണ്ടു റൂട്ടിലായി സർവീസ് നടത്തും. എല്ലാദിവസവും രാവിലെ ആറു മുതൽ ഒൻപതു വരെയാണു സർവീസ്. 15 മിനിറ്റിന്റെ ഇടവേളകളിൽ വെസ്റ്റ്ബേയിലേക്കു ബസുണ്ടാകും.

sameeksha-malabarinews

ദോഹ ബസ് സ്റ്റേഷനിൽ നിന്നു ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ പുനഃക്രമീകരിച്ചു (റൂട്ട് 747). ബസ് സ്റ്റേഷനും സമീപത്തും കോർണിഷിലും സലാത്ത പ്രദേശത്തുമുള്ള പ്രധാനപ്പെട്ട ഹോട്ടലുകളെ ബന്ധിപ്പിച്ചാണു പുതിയ സർവീസ് നടത്തുക. 20 മിനിറ്റ് കൂടുമ്പോൾ ഹമദ് വിമാനത്താവളത്തിലേക്കു ബസ് സർവീസുണ്ട്. കർവ ബസ് സ്റ്റേഷനിൽ നിന്നു ഹമദ് വിമാനത്താവളത്തിലേക്കുള്ള 737 ബസ് റൂട്ടും പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ ബസ് ബർവ സിറ്റി, റിലീജിയസ് കോംപ്ലക്സ്, മിസൈമീർ ഹെൽത്ത് സെന്റർ, ഇൻഡസ്ട്രിയൽ ഏരിയ, ബർവ സിറ്റി എന്നിവിടങ്ങളിൽ കൂടിയാണു കടന്നുപോകുക. ഈ പ്രദേശത്തുള്ളവർക്കു വിമാനത്താവളത്തിലേക്കു പോകാൻ സൗകര്യമൊരുക്കുകയാണു ലക്ഷ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!