Section

malabari-logo-mobile

ഓര്‍മ്മപുതുക്കി ബി.ഇ.എം.ഹയര്‍സെക്കന്‍ഡറിസ്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍ ഒത്തുക്കൂടി

HIGHLIGHTS : പരപ്പനങ്ങാടി: 1904 ൽ സ്ഥാപിതമായതും ഏറനാടിന് അക്ഷര വെളിച്ചം പകരുന്നതിൽ വിപ്ലവകരമായ ചരിത്രം സമ്മാനിച്ച പരപ്പനങ്ങാടി ബി.ഇ. എം ഹയർ സെക്കണ്ടറി സ്ക്കൂൾ ന...

SAMSUNG CAMERA PICTURES

പരപ്പനങ്ങാടി: 1904 ൽ സ്ഥാപിതമായതും ഏറനാടിന് അക്ഷര വെളിച്ചം പകരുന്നതിൽ വിപ്ലവകരമായ ചരിത്രം സമ്മാനിച്ച പരപ്പനങ്ങാടി ബി.ഇ. എം ഹയർ സെക്കണ്ടറി സ്ക്കൂൾ നൂറ്റിപതിമൂന്നിന്റെ നിറവിൽ പൂർവ വിദ്യാർത്ഥി അധ്യാപക സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. കഥാകൃത്ത് പി – സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. ഒഎസ് എ പ്രസിഡന്റ് ടി. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി കെ അബ്ദുറബ്ബ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, റഷീദ് പരപ്പനങ്ങാടി, പ്രഫ. ഇ പി മുഹമ്മദലി , പ്രഫ: എ. കുട്ട്യാലി, പി.ടി എ പ്രസിഡന്റ് പി ഒ സലാം, പ്രധാനധ്യാപിക ജോയ്സി കെ ജോസഫ് , പ്രിൻസിപ്പൾ മേരി ജോസഫ്, രമ ശശീധരൻ, റഷീദ് പരപ്പനങ്ങാടി, കുമാരൻ മാസ്റ്റർ, നീല കണ്ടൻ നമ്പൂതിരി , പി. മുഹമ്മദലി മാസ്റ്റർ, അഡ്വ. കെ. കെ സെയ്തലവി, സുബ്രഹമണ്യൻ, ശബ്‌നം മുരളി
തുടങ്ങിയവർ സംസാരിച്ചു.

SAMSUNG CAMERA PICTURES

പൂർവ അധ്യാപകരെ പി.കെ അബ്ദുറബ്ബ് എം എൽ എ പൊന്നട ചാർത്തി ആദരിച്ചു. സമാപന സമ്മേളനം ബി. ഇ എം കോർപ്പറേറ്റ് മാനേജർ ഷാജു ബഞ്ചമിൻ ഉൽഘാടനം ചെയ്തു. ഗിരീഷ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ അഷറഫ് ശിഫ, ബി ഇ എം ലോക്കൽ മാനേജർ കെ. ജോർജ് തോമസ്, ഏവി. സദാശിവൻ, വി.എം. രാജു, കാട്ടുങ്ങൽ മുഹമ്മദുകുട്ടി, അരവിന്ദൻ എന്നിവർ സംസാരിച്ചു.പി. മോഹൻ ദാസ് സ്വാഗതവും, അബ്ദുറസാഖ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

” ഉച്ച കഞി ” ഡോകിമെന്ററി പ്രദർശനവും കലാ നിശയുമരങ്ങേറി. ഒത്തുകൂടൽ ഓർമ്മക്കായി ബി ഇ എം ഹൈസ്കൂളിന്റെ തിരുമുറ്റത്ത് കോർപ്പറേറ്റ് മാനേജർ മാവിൻതൈ നട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!