ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ദോഹ: സല്‍വ റോഡില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാസര്‍കോഡ് കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി സി പി ലത്തീഫ്(49) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ലത്തീഫ് ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡിലിറങ്ങി നിന്നപ്പോഴായിരുന്നു അപകടം.

റോഡിലേക്ക് ഇറങ്ങി നിന്ന ലത്തീഫിനെ അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനം നിര്‍ത്താതെ പോയി. നാലുവര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തുവരികയാണ്.

രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്. ഭാര്യ: ലെറീഫ. മക്കള്‍: തബ്ഷീറ, മുഹമ്മദ്, ഫാത്തിമ, അബ്ദുറഹ്മാന്‍,അയിഷ.

Share news
error: Content is protected !!
Scroll to Top