ഗുജറാത്തിലും കൂട്ടശിശുമരണം;4 മണിക്കൂറിനിടെ മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

അഹമ്മദാബാദ് : ഉത്തര്‍പ്രദേശിലെ ഗൊരക്പൂരിലെ കൂട്ടശിശുമരണത്തിന് പിന്നാലെ ഗൂജറാത്തിലും കൂട്ടശിശുമരണം. ഗുജറാത്തിലെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 9 നവജാത ശിശുക്കളാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.

ഇതില്‍ ആറ് കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗര്‍, മാനാസ, വീരമംഗം, ഹിമ്മത്‌നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികില്‍സക്കായാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. തൂക്കകുറവ്, ശ്വാസതടസ്സം ഉള്‍പ്പടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെയാണ് ഇവിടെ ചികില്‍സക്കായി കൊണ്ടു വന്നത്. അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top