ഖത്തര്‍ 2022 ലോകകപ്പ്;പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു

ദോഹ: ലോകമൊട്ടുക്കുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഖത്തര്‍ 2022 ലോകകപ്പിനുവേണ്ടി പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. ഗൂഗില്‍ പ്ലേയിലും ആപ്പ് സ്റ്റോറിലും ഈ പുതിയ സേവനം ലഭിക്കുമെന്ന് ഫിഫ അറിയിച്ചു.

ആപ്പിലൂടെ ഉപയോക്താക്കളെ ടിക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാനും അവരുടെ വിവരങ്ങള്‍ മാറ്റാനും മറ്റുള്ളവര്‍ക്ക് വേഗത്തില്‍ അയക്കാനും അനുവദിക്കും.

ടിക്കറ്റ് വാങ്ങിയവര്‍ക്ക് എങ്ങിനെ ടിക്കറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം, മൊബൈല്‍ ടിക്കറ്റുകള്‍ എങ്ങിനെ ആക്‌സസ് ചെയ്യാം തുടങ്ങി വിവരങ്ങള്‍ അടങ്ങിയ ഒരു ഇ മെയില്‍ ഈ ആഴ്ച ലഭിക്കും . ഇതിനുപുറമെ മൊബൈല്‍ ടിക്കറ്റുകള്‍ ഹയ്യ കാര്‍ഡില്‍ നിന്ന് വ്യത്യസ്തമാണെന്നും സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി രണ്ടും ആവശ്യമാണെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കി.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍(ഡിഇസിസി)തുറക്കുന്ന രണ്ട് ടിക്കറ്റിംഗ് സെന്ററുകളില്‍ ടിക്കറ്റുകളുടെ കൗണ്ടര്‍ വില്‍പ്പന ഒക്ടോബര്‍ 18 ആരംഭിക്കും.

 

Share news
error: Content is protected !!
Scroll to Top