ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം:ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പിടിയില്‍. മലയിന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ഭാര്യയെ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പ്രകര്‍ത്തിയിരുന്നു.

സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ ഇത്തരത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ധിക്കുക പതിവായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ വീട്ടുകാരുമായി വലി ബന്ധം ഇവര്‍ക്ക് ഇല്ലായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ യുവതിയെ ഇത്തരത്തില്‍ മര്‍ദ്ധിച്ചുവരികയായിരുന്നു. ഈ അടുത്ത് സുഹൃത്തുകളോട് യുവതി ചിലകാര്യങ്ങള്‍ പറഞ്ഞതോടെ അവരാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. പോലീസ് ഇയാളെ പിടികൂടി ഇയാളുടെ ഫോണില്‍ നിന്നാണ് യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. മുഖത്തും തലയ്ക്കും എല്ലാം അടിക്കുന്നതും മൂക്ക് ഇടിച്ച് ചോരവാര്‍ന്നൊഴുകുന്നതുമെല്ലാം ദൃശ്യത്തില്‍ കാണാവുന്നത്. വീട്ട് ചിലവിനായി ഇയാള്‍ ഒന്നും നല്‍കുമാരുന്നില്ലത്രെ. യുവതി ജോലിക്ക് പോയാണ് രണ്ടു കുട്ടികള്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇത് ഇയാള്‍ക്ക് ഇഷ്ടാമായിരുന്നില്ല. ക്രൂരമായി മര്‍ദിച്ച ശേഷം എനി എവിടെയും ജോലിക്ക് പോകില്ലെന്ന് ഇയാള്‍ യുവതിയെ കൊണ്ട് പറയിപ്പിക്കുന്നുതും വീഡിയോ ദൃശ്യത്തില്‍ കാണാം.

ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. യുവതിക്ക് അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കി സുരക്ഷിത ഇടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top