കോഴിക്കോട്: കാരപ്പറമ്പ് ജങ്ഷനിലെ പെരുമ്പാമ്പിന്‍ കൂട്ടം. കനോലി കനാലിന്റെ തീരത്താണ് പെരുമ്പാമ്പുകളെ കൂട്ടത്തോടെ കണ്ടത്. ഇതേ തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ആര്‍ആര്‍എഫ് സംഘം സ്ഥലത്തെത്തി. ഒരു പെരുമ്പാമ്പിനെ പിടികൂടി.
മറ്റുള്ളവ കനാലിലേക്ക് തന്നെ ഇറങ്ങിപ്പോയി. സാധാരണ പെരുമ്പാമ്പുകളെ കാണുന്ന ഇടമാണ് ഇതെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. പെരുമ്പാമ്പിന്റെ ആവാസ വ്യവസ്ഥയാണ് ഇത്.
ആളുകള്‍ക്ക് ഭീഷണിയില്ലെന്നും നഗര ഹൃദയത്തില്‍ തിരക്കും ഗതാഗതക്കുരുക്കും വന്നതുകൊണ്ട് മാത്രമാണ് പാമ്പിനെ പിടികൂടാന്‍ തീരുമാനിച്ചതെന്നും വനം വകുപ്പ് അറിയിച്ചു. പിടികൂടിയ പാമ്പിനെ കാട്ടില്‍ തുറന്നു വിടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




