രണ്ടുനിലകളിലായി രണ്ട് വിഐപി സ്യൂട്ടുള്‍പ്പെടെ എട്ട് ശീതീകരിച്ച മുറികളാണ് പൊലീസ് സ്റ്റേഷന് തൊട്ടുമുമ്പിലുള്ള ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് സജ്ജീകരിച്ച വിശ്രമകേന്ദ്രത്തിലുള്ളത്. എല്ലാ മുറികളിലും സ്യൂട്ടിലും ടിവിയും ഫര്‍ണിച്ചറുകളുമുണ്ട്. സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ്ഹൗസുകളില്‍ ഏറ്റവും ആധുനിക രീതിയിലും മനോഹാരിതയിലും നിര്‍മിച്ചതാണ് ബത്തേരിയിലേത്.
റസ്റ്റ്ഹൗസുകള്‍ നവീകരിച്ച് സഞ്ചാരികളെയും നാട്ടുകാരെയും ആകര്‍ഷിച്ച് വരുമാനം വര്‍ധിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കാലപ്പഴക്കംചെന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മിച്ചത്. വിശാലമായ പാര്‍ക്കിങ് ഏരിയയാണ് റസ്റ്റ് ഹൗസിനുള്ളത്. 2020 നവംബര്‍ രണ്ടിനാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




