കരുത്തുള്ള സിന്ധു തകര്‍പ്പന്‍ ജയത്തോടെ സെമിയിലേക്ക്

ടോക്കിയോ :ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയുയര്‍ത്തി പി.വി. സിന്ധു. വനിതാ സിംഗിള്‍സ് ഇനത്തിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പര്‍ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍- 21-13, 22-20. കഴിഞ്ഞ തവണ റിയോ ഒളിമ്പിക്‌സില്‍ നേടിയ വെള്ളി ഇത്തവണ സ്വര്‍ണമാക്കാനുള്ള പോരാട്ടത്തിലാണ് സിന്ധു. ടോക്യോയില്‍ സിന്ധുവിന്റെ തുടരെ അഞ്ചാമത്തെ ജയമായിരുന്നു ഇത്.

ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ജപ്പാന്‍ താരത്തിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് സിന്ധു മത്സരം സ്വന്തമാക്കിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •