HIGHLIGHTS : PV Anwar to DMK front? A meeting was held with DMK leaders
പി വി അന്‍വര്‍ എംഎല്‍എ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന.ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചെന്നൈയിലെത്തിയ പി വി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പി വി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മതേതര പാര്‍ട്ടിയായിരിക്കും പുതിയ പാര്‍ട്ടി എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. നാളെ വൈകിട്ടാകും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയിതാണ്. ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം.