Section

malabari-logo-mobile

പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദപ്രചാരണം, പരമാവധി വോട്ടര്‍മാരെ കാണാന്‍ സ്ഥാനാര്‍ത്ഥികള്‍

HIGHLIGHTS : Puthupalli to the polling booth tomorrow

പുതുപ്പള്ളി: മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍ പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് സമാപിച്ചു. ഇന്ന് നിശബ്ദപ്രചാരണം. ചൊവ്വ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്. 182 പോളിങ് ബൂത്തിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെ ബൂത്തുകളിലെ നടപടികള്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍റൂമില്‍ തത്സമയം കാണാം. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളി രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍.

sameeksha-malabarinews

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തി 2,491 പേര്‍ വീടുകളില്‍തന്നെ വോട്ടുചെയ്തു. ഇതില്‍ 2,152 പേര്‍ 80 വയസ്സിന് മുകളിലുള്ളവരും 339 പേര്‍ ഭിന്നശേഷിക്കാരുമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!