പുനര്‍ഗേഹം രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ തിങ്കളാഴ്ചയോടെ പുനരാരംഭിക്കും: മന്ത്രി സജി ചെറിയാന്‍

പൊന്നാനി ഫിഷറീസ് ഹാര്‍ബറിലെ രണ്ടാംഘട്ട പുനര്‍ഗേഹം ഭവന സമുച്ചയങ്ങളുടെ നിര്‍മാണ പ്രവൃത്തി അടുത്ത തിങ്കളാഴ്ചയോടെ പുനരാരംഭികുമെന്ന് ഫിഷറീസ് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹാര്‍ബറിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കരാറുകാരന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഫിഷറീസ് ഫ്ലാറ്റ് സമുച്ചയത്തിലെ ഖരദ്രവ്യ മാലിന്യ പ്ലാന്റ് നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 24 ലക്ഷം രൂപയുടെ ആദ്യ ഗഡു കരാര്‍ കമ്പനിക്ക് നല്‍കിയതായും രണ്ടാം ഗഡു വേഗത്തില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫ്ലാറ്റ് സമുച്ചയ സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

പി.നന്ദകുമാര്‍ എം.എല്‍.എ, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, മുന്‍ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ രഞ്ജിനി, ഹാര്‍ബര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.ടി രാജീവ് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top