Section

malabari-logo-mobile

പൾസ് പോളിയോ ; മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

HIGHLIGHTS : Pulse Polio; Malappuram district level inauguration was done

മലപ്പുറം:പോളിയോക്കെതിരെ നേടിയ വിജയം നിലനിർത്തണമെങ്കിൽ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്ന് പി ഉബൈദുല്ല എം.എൽ.എ പറഞു.
പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ സുരേഷ് മാസ്റ്റർ ആധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ വിനോദ് വിശിഷ്ടാതിഥിയായി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് പൾസ് പോളിയോ സന്ദേശം നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, സംസ്ഥാന നിരീക്ഷകൻ ഡോ. എസ്. ഹരികുമാർ, കെ എം എസ് സി എൽ ജനറൽ മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ മാസ് മീഡിയ ഓഫീസർ പി . രാജു, ഡെപ്യൂട്ടി മീഡിയ ഓഫീസർ കെ രാംദാസ്, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എൻ എൻ പമീലി, സൂപ്രണ്ട് ഡോക്ടർ അജേഷ് രാജൻ എന്നിവർ സംസാരിച്ചു.

sameeksha-malabarinews

ജില്ലയില്‍ 4,45,201 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാനുള്ളത്. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നൽകുന്നതിന് സൗകര്യമുണ്ടായരുന്നു. ആദ്യദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പർവൈസർമാരെയും 7794 വൊളന്റിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!