നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പി.എസ്.സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), കൊമേഴ്‌സ് (രണ്ട്) , ഇക്കണോമിക്‌സ് (ഒന്ന്), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഒന്ന്), ഹൈസ്‌കൂള്‍ വിഭാഗം മാത്തമാറ്റിക്‌സ് (ഒന്ന്), മലയാളം (രണ്ട്) , ഹിന്ദി (ഒന്ന്), നാച്ചുറല്‍ സയന്‍സ് (ഒന്ന്), യു.പി വിഭാഗം ഡ്രോയിങ് (ഒന്ന്), മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ മെയില്‍ (ഒന്ന് ) , ഫീമെയില്‍ (ഒന്ന്) എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. സീനിയര്‍ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചന്തക്കുന്ന് (പി.ഓ), പിന്‍ 67 93 29 മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് വെയ്‌റ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് 1205 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 1100 രൂപയും യുപി വിഭാഗത്തിന് 955 രൂപയും വേതനം ലഭിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനം തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 295194.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




