പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

HIGHLIGHTS : Pulse polio drops distribution inaugurated at Malappuram district level

മലപ്പുറം: പള്‍സ് പോളിയോ ദിനത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.

കുഞ്ഞുങ്ങളോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ക്കൊപ്പം ആരോഗ്യസുരക്ഷക്കും നാം ബാധ്യസ്ഥരാണെന്നും ഭാവി തലമുറയെ സ്ഥിരവൈകല്യത്തില്‍ നിന്നും മുക്തമാക്കുന്ന ഈ ഉദ്യമം ഫല പ്രാപ്തിയില്‍ എത്തിക്കുന്നതിന് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും എം കെ റഫീഖ പറഞ്ഞു.

ഹരിത പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അധ്യക്ഷയായി.സ്റ്റേറ്റ് കോള്‍ഡ് ചെയിന്‍ ഓഫീസര്‍ എം.ആര്‍.ജയന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിരീക്ഷകന്‍ കെ അബ്ദു ഷുക്കൂര്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എന്‍ എന്‍ പമീലി, ഐ.എം.എ. ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ. കൊച്ചു എസ്. മണി ,ഐ.എം.എ. ദേശിയ ഉപാധ്യക്ഷന്‍ ഡോ. വി.യു. സിതി, ആര്‍.എം.ഒ ഡോ. ദീപക് കെ. വ്യാസ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.പി. ശരീഫ, ജില്ല എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ വിന്‍സെന്റ് സിറില്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ. പ്രദീപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ എന്നിവര്‍ പ്രസംഗിച്ചു .

അഞ്ച് വയസ്സില്‍ താഴെയുള്ള 4,20,139 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയ 3810 ബൂത്തുകള്‍ വഴിയാണ് ജില്ലയില്‍ തുള്ളിമരുന്ന് വിതരണം നടത്തിയത്. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 65 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും സജ്ജമാക്കിയിരുന്നു. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 57 മൊബൈല്‍ ടീമുകളും പ്രവര്‍ത്തിച്ചിരുന്നു. ഒക്ടോബര്‍ 12ന് (ഞായര്‍) തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ 13,14 തീയതികളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!