പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മലപ്പുറം ചാപ്റ്ററും സംയുക്തമായി സെട്രസ്സ് മാനേജ്‌മെന്റ് ക്ലാസ് സംഘടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും ഡ്യൂട്ടിയില്‍ സഹായിക്കുന്ന ട്രാഫിക് വളണ്ടിയര്‍മാര്‍, ട്രോമാ കെയര്‍ വളണ്ടിയേഴ്‌സ് എന്നിവര്‍ക്ക് ജോലിക്കിടയിലും ജീവിതത്തിലും വരുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള വിവിധ മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു സെട്രസ്സ് മാനേജ്‌മെന്റ് ക്ലാസ്.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ക്ലാസ് മലപ്പുറം അഡീഷണല്‍ എസ് പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി എസ് എച്ച് വിനോദ് വലിയാടൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ താനൂര്‍ ഡിവൈഎസ്പി പ്രമോദ് അധ്യക്ഷതവഹിച്ചു. ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
പ്രസിദ്ധ സൈക്കോളജിസ്റ്റും അന്താരാഷ്ട്ര പ്രാസംഗികനുമായ ഡോ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ക്ലാസെടുത്തു. നൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




