പള്‍സര്‍ സുനി കാവ്യയുടെ ലക്ഷ്യയിലെത്തിയെന്ന് ജീവക്കാരന്റെ മൊഴി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുളള ലക്ഷ്യയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കീഴടങ്ങുന്നതിന് തലേ ദിവസമാണ് പള്‍സര്‍ സുനി സ്ഥാപനത്തിലെത്തിയതെന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. സുനിയോടൊപ്പം മറ്റൊരു പ്രതിയായ വിജേഷും ഉണ്ടായിരുന്നു. ദിലീപുമായി ബന്ധപ്പെടുന്നതിന്റെ ഭാഗമായാണ് സുനി ഇവിടെ എത്തിയതെന്നാണ് പോലീസ് കരുതുന്നത്.

അതെസമയം വേണ്ടിവരികയാണെങ്കില്‍ പള്‍സര്‍ സുനിയെ ഇക്കാര്യത്തില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top