അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാനുള്ള അനുവാദത്തിനായി;ദിലീപ് വീണ്ടും കോടതിയിയെ സമീപിച്ചു

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് ബലയിടാനുള്ള ആവശ്യത്തിനായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ മാസം ആറാം തിയ്യതിയാണ് ശ്രാദ്ധം. രാവിലെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം കാവ്യാമാധവനിലേക്ക് കൂടി നീങ്ങുന്നതായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

അതെസമയം ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കഴിഞ്ഞദിവസവും ദിലീപിന്റെ ജാമ്യം നിഷേധിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top