ജാതി വിവേചനം; പുതുച്ചേരിയിലെ ഏക വനിതാമന്ത്രി രാജിവച്ചു

പുതുച്ചേരി: ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് പുതുച്ചേരിയിലെ ഏക വനിതാമന്ത്രി രാജിവച്ചു. ഗതാഗത – തൊഴില്‍ മന്ത്രി ചന്ദ്ര പ്രിയങ്കയാണ് രാജിവച്ചത്. 41 വര്‍ഷത്തിനുശേഷം ആദ്യമായി മന്ത്രിസഭയിലെത്തിയ വനിതയായിരുന്നു ചന്ദ്ര പ്രിയങ്ക. ബിജെപി-എന്‍ആര്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഏക വനിത മന്ത്രിയാണ് കാരയ്ക്കാല്‍ നെടുങ്ങാട് നിന്നുള്ള ചന്ദ്രപ്രിയങ്ക.

മുന്‍ പുതുച്ചേരി മന്ത്രി ചന്ദ്രകാവാസുവിന്റെ മകളായിരുന്നു. ഒരുദളിത് നേതാവെന്ന നിലയില്‍ താന്‍ നടത്തിയ പോരാട്ടങ്ങള്‍ ഉള്‍പ്പടെ ചന്ദ്ര പ്രിയങ്ക രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ മന്ത്രിയുടെ രാജി തിരിച്ചടിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദളിത് സ്ത്രീയായ താന്‍ ജാതിയമായും ലിംഗപരമായും വിവേചനത്തിന് ഇരയായതായി രാജിക്കത്തില്‍ പറയുന്നു. പ്രതീക്ഷിച്ച പരിഗണന ലഭിച്ചില്ല. ഇനിയും സഹിക്കാനാവാത്തതിനാലാണ് രാജി. നിയമസഭാംഗത്വം രാജിവെക്കില്ല. മന്ത്രിസ്ഥാനം വണ്ണിയര്‍, ദളിത് അല്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ഒരാള്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ പറയുന്നു.

സമൂഹത്തില്‍ താഴെത്തട്ടിലുള്ള സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ എത്തിയാല്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലഭിച്ച അവസരം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തില്‍ ചന്ദ്രപ്രിയങ്ക ചൂണ്ടിക്കാട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top