HIGHLIGHTS : PSC training for Scheduled Castes
കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി പരിശീലനം നല്‍കുന്നു.
ഡിവിഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ച് നടത്തുന്ന പരിശീലനത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്എസ്എല്‍സി പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കാം.
താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 5-നുള്ളില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ഹാജരാകണം