മുട്ടിലിഴഞ്ഞ് പ്രതിഷേധവുമായി പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് ശക്തമായ പ്രതിഷേധവുമായി പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍. നീതിലഭിക്കുന്നതുവരെ തങ്ങള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തസ്തിക നീട്ടുന്നതോ ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയിട്ടുള്ള തീരുമാനങ്ങള്‍ എടുത്തില്ല. എല്‍ജിഎസ് റാങ്ക് പട്ടിക കാലാവധി നീട്ടില്ല.

അതെസമയം നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കാനുള്ള ഒഴിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധും തുടരുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top