ദില്ലി:മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം.സുപ്രീംകോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ പോയി അമ്മയെ കണ്ട് മടങ്ങനാണ് കോടതി നിര്‍ദേശം.
സുപ്രീം കോടതി ചീഫ് ജസ്റ്റില് എസ് എച്ച് ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
അമ്മയെ കാണുകമാത്രമായിരിക്കണം ഉദ്ദേശമെന്നും അമ്മയുടെ ആരോഗ്യ സ്ഥിതി അറിയാനായി ഡോക്ടര്‍മാരെയും മറ്റു ബന്ധുകളെയും കാണാം. പൊതുജനങ്ങളെ കാണരുതെന്നും വാര്‍ത്താമാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ പ്രതികരിക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശമുണ്ട്.
കനത്ത പോലീസ് സുരക്ഷയിലായിരിക്കും സിദ്ദീഖ് കാപ്പനെ കേരളത്തില്‍ എത്തിക്കുക. യു.പി പോലീസ് ഇവിടെ തുടരും.കേരള പോലീസ് യു.പി പോലീസിന് വേണ്ട സൗകര്യങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.




